ഗുൽമ രക്തഗുൽമ ചികിത്സ

तिलक्वाथम्
( अ हृ र गु चि )
तिलक्वाथो घृतगुड -
व्योषभार्ङ्गीरजोfन्वित : ।
पानं रक्तभवेगुल्मे
नष्टेपुष्पे च योषित : ॥
എള്ള് കഷായം വെച്ചതിൽ നെയ്യ്, ശർക്കര, ത്രികടു, ചെറുതേക്കിൻ വേർ ഇവ പൊടിച്ചതും ചേർത്തു സേവിക്കുക. രക്തഗുല്മം ശമിക്കും. മാസക്കുളി തെറ്റുന്നതും ശരിയാകും.
भार्ङ्गीकृष्णाकरञ्जत्वक्
ग्रन्धिकामरदारुजम् ।
चूर्णं तिलानां क्वाथेन
पीतं गुल्मरुजापहम् ॥
ചെറുതേക്കിൻവേര്, തിപ്പലി, ഉങ്ങിൻതൊലി, കാട്ടുതിപ്പലിവേര്, ദേവതാരം ഇവയുടെ പൊടി ചേർത്ത് എള്ളു കഷായം സേവിക്കുന്നത് ഗുല്മവേദനയെ ഇല്ലാതാക്കും.





Comments