दशमूलं कषायम्

दशमूलं कषायम्
( स यो )
पार्श्वशूलेज्वरेश्वासे
कासे श्लेष्मसमुद्भवे ।
पिप्पलीचूर्णसंयुक्तं
दशमूलीजलं पिबेत् ॥
വാരിപ്പുറങ്ങളിലെവേദന, കഫദോഷജന്യമായ പനി, ശ്വാസംമുട്ട്, ചുമ എന്നിവകളിലെല്ലാം തിപ്പലി മേമ്പൊടി ചേർത്ത ദശമൂലം കഷായം സേവിക്കുന്നതു നന്ന്.
മറ്റൊരു പ്രയോഗം

ദശമൂലീ കഷായം തു
ലവണക്ഷാരയോജിതം
കാസം ശ്വാസം ച ഹൃദ്രോഗം
ഗുന്മം ശൂലം ച നാശയേൽ

വേറെരു പ്രയോഗം

ദശമൂലകഷായസ്തു
പുഷ്ക്കരേണ വിചൂർണിതം
കാസശ്വാസപ്രശമന:
പാർശ്വഹൃത്ശൂലനാശനം

ഇനിയും മറ്റൊന്ന്

ദശമൂലാംബു സഘൃതം
യുക്തം മാംസരസേന വാ
സസിദ്ധാർത്ഥകചൂർണം വാ
പുരാണം ചൈകകം ഘൃതം
നെയ്യോ മാംസരസമോ വെൺകടുകിൻചൂർണമോ മേമ്പൊടി ചേർത്തു സേവിക്കുന്നതായാൽ ഉന്മാദം ശമിക്കും. പുരാണഘൃതം തനിയെ സേവിപ്പിക്കുന്നതും ഉന്മാദശമനമാണ്.
(റഫ : സ യോ)

ഭൈഷജ്യരത്നാവലീ ജ്വര ചികിത്സയിലെ ഫലശ്രുതി :-
ഉഭയം ദശമൂലം ഹി
സന്നിപാതജ്വരാപഹം
കാസശ്വാസേ ച തന്ദ്രാണാം
പാർശ്വശൂലേ ച ശസ്യതേ

Comments