ദശമൂല രസായനം

द३ामूलरसायनं

(सहस्रयोगम्)
द३ामूलबलैरण्ड भार्ड्डीतामलकीवृषा:
रास्नाचव्याश्मभिद्दारू सैरीकग्रन्धिकाग्निभिः ॥
श्रृंङ्गीफलत्रिकालोह३ाठीकूलकपौष्करै:
तुल्यैरेभिः जलद्रोणे साधयेत्सुसमाहित : ॥
पादाव३ोषितेतस्मिन् अर्धंगुळतुलां भवेत् ।
दर्वीप्रलेपताज्जाते चूर्णान्येतानि निक्षिपेत् ॥
चातुर्जातघनव्योष जीरकद्वयदीप्यकं ।
धान्यकञ्चाक्षयुग्मानितत्तुल्या सित३ार्करा ॥
३ाीतेतस्मिन् प्रदातव्यंगुळपादांशिकंमधु ।
प्रलिहेत्प्रातरूत्थाय शुद्धकायसुयन्त्रित: ॥
कासश्वासं प्रति३यायं अरोचकगळग्रहौ I
वातरोगान३ोषांश्च क्षयंगुल्मञ्चना३ायेत् ॥
लेहोयंद३ामूलाख्यो निमिना परिनिर्मित: ॥

ദശമൂലംപത്ത്, കുറുന്തോട്ടിവേര്;ആവണക്കാൻ വേര്, ചെറുതേക്കിൻ വേര്, കീഴാർ നെല്ലി വേര്, ആsലോടകവേര്, അരത്ത, കാട്ടുമുളകിൻ വേര്, കല്ലൂർവ ഞ്ഞി വേര്, ദേവതാരം കരിങ്കുറിഞ്ഞി വേര്, കാട്ടുതിപ്പലിവേര്, കൊടുവേലിക്കിഴങ്ങ്, കർക്കടക ശൃംഗി, ത്രിഫല മൂന്നും, കാരകിൽ, കച്ചുരിക്കിഴങ്ങ്, പടവലം, പുഷ്ക്കര മൂലം ഇവ തുല്യമായി 16 പലം 16 ഇടങ്ങഴി വെള്ളത്തിൽ കഷായമിട്ട് 4 ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ചതിൽ അര തുലാംശർക്കര അലിയിച്ച് തിളപ്പിച്ചരിച്ച് ലേഹ പ്രായമായാൽ
ഏലം ഇലവർങ്ഗം, പച്ചില, നാഗപ്പൂവ്, മുത്തങ്ങ മൊരി നീക്കി, ചുക്ക്, മുളക്, തിപ്പലി, ജീരകം, കരിഞ്ചീരകം അയമോദകം, കൊത്തമ്പാലരി, ഇവ6 കഴഞ്ച് വീതം ഇവയ്ക്ക് തുല്യം (72 കഴഞ്ച്) പഞ്ചസാര പൊടിയും ചേർത്ത് യോജിപ്പിച്ച് ചൂടാറിയാൽ പന്ത്രണ്ടര പലം തേനും ചേർത്ത് യോജിപ്പിക്കുക:
പഞ്ചസാര കഷായത്തിലലിയിച്ച് പാവാക്കിയും തയ്യാറാക്കാം

Comments