മോരിൻ്റെ വകഭേദങ്ങൾ

दण्डाहतं कालशेय -
मरिष्टमपि गोरस : I
तक्रं ह्युदश्विन्मथितं
पादांब्वर्द्धांबु निर्ज्जलम् ॥
ദണ്ഡാഹതം = കടകോലുകൊണ്ടു കടഞ്ഞത്
കാലശേയം = പാക്കലത്തിലുണ്ടായത്
അരിഷ്ടം = ഇതുണ്ടായാൽ ദു:ഖം ഭവിക്കയില്ല.
ഗോരസ : = ഗോരസത്തിന്റെ - പാലിന്റെ വികാരം
ഇവ നാലും മോരിന്റെ പേർ
തക്രം = ഉദശ്വിദപേക്ഷയാ ഔൽകൃഷ്ട്യത്തെ പ്രാപിച്ചത്
ഉദശ്വിൽ = ഉദകം കൊണ്ട് വർദ്ധിക്കുന്നത്
മഥിതം = മഥനം ചെയ്യപ്പെട്ടത്
തക്രം = ഇത് നാലിലൊന്നു വെള്ളം കൂട്ടിയ മോരിന്റെ പേർ
ഉദശ്വിത് = ഇത് പകുതി വെള്ളം ചേർത്ത മോരിന്റെ പേർ
മഥിതം = ഇത് ഒട്ടും വെള്ളം ചേർക്കാത്ത മോരിന്റെ പേർ
ദണ്ഡാഹതം തുടങ്ങി നാലും എല്ലാ മോരിനും പൊതുവിൽ പറയാവുന്നതാണ്.

Comments