आविल्तोलादि कषायं
(सहस्रयोगं)
पूतीकरञ्जत्रिफला
विष्णुक्रान्ति महौषधै: ।
दुरालभेक्षु लाजं च
वर्षाभू च समन्वितं ॥
क्वाथं पिबेत् तक्रयुक्तं
ज्वरघ्नं दीपनं परम् ॥
പൂതീകരഞ്ജം = ഞെട്ടാവൽതൊലി
ത്രിഫല = മുക്കാ
വിഷ്ണുക്രാന്തി = വിഷ്ണു ദയിതാ
മഹൗഷധം = ചുക്ക്
ദുരാലഭാ = കൊടുത്തുവവേര്
ഇക്ഷു = കരിമ്പ്
ലാജം = മലര്
വർഷാഭൂ = ചാരണ = തവി ഴാമവേര്
സാമാന്യവിധിപ്രകാരം കഷായം വെയ്ക്കാം
കഷായത്തിന്റെ അതേ അളവിൽ മോരും ചേർത്ത് അതിൽ കഞ്ഞി വെച്ച് കുടിക്കുക ഇപ്രകാരം തയ്യാറാക്കിയ കഞ്ഞി മൂന്നു ദിവസം തുടർച്ചയായി സേവിക്കുന്നതായാൽ പനി വിടുമെന്നു മാത്രമല്ല അഗ്നിദീപ്തിയെ ഉണ്ടാക്കുകയും ചെയ്യും.
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
കരിന്തകാളി
കരിന്തകാളി നന്നേറ്റം
ത്രിദോഷശമനത്തിനും
ശീതോഷ്ണമായിരിപ്പോന്നു
വ്രണകുഷ്ഠവിനാശനം
വിരേചനകരം വൃഷ്യം
സ്വരത്തിനും ഗുണം തുലോം
त्रिदोषशमनी वृष्या
काकमाची रसायनी ।
नात्युष्णवीर्या स्वर्या च
भेदिनी कुष्ठनाशिनी ॥
No comments:
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW