വസ്ത്രം കൊണ്ട് പൊതിഞ്ഞ് സുഖോഷ്ണമായി ധാര ചെയ്യണം

शिग्रुवारणकैरण्डकरञ्जसुरसार्जकात्
शिरीषवासांवंशार्क मालती दीर्घवृन्ततः८
पत्रभङ्गैर्वचाद्यैश्च मांसैश्चानूपवारिजैः
दशमूलेन च पृथक् सहितैर्वा यथामलम्९
स्नेहवद्भिः सुराशुक्तवारिक्षीरादिसाधितैः
कुम्भीर्गलन्तीर्नालीर्वा पूरयित्वा रुजार्दितम्।१०
वाससाच्छादितं गात्रं स्निग्धं सिञ्चेत्यथासुखम्।"
( अ हृ सू स्वेदविधि )

" ശിഗ്രുവാരണകൈരണ്ഡ
കരഞ്ജസുരസാർജകാൽ
ശിരീഷവാശാവംശാർക്ക
മാലതീ ദീർഘവൃന്തതഃ
പത്രഭംഗൈർവചാദ്യൈശ്ച മാംസൈശ്ചാനൂപവാരിജൈഃ
ദശമൂലേന ച പൃഥക് 
സഹിതൈർവാ യഥാമലം
സ്നേഹവത്ഭിഃ സുരാശുക്ത
വാരിക്ഷീരാദിസാധിതൈഃ
കുംഭീർഗളന്തീർനാളീർവാ 
പൂരയിത്വാ രുജാർദ്ദിതം
വാസസാച്ഛാദിതം ഗാത്രം 
സ്നിഗ്ധം സിഞ്ചേത്യഥാസുഖം."

മുരിങ്ങ , നീർമാതളം , ആവണക്ക് ,
ഉങ്ങ് , തുളസി , കർപ്പൂരതുളസി , 
നെന്മേനിവാക , ആടലോടകം , മുള ,
എരിക്ക് , പിച്ചകം , പലകപ്പയ്യാനി 
എന്നിവയുടെ ഇലകൾ നുറുക്കിയതും 
ഉപനാഹ. ത്തിന് നിർദ്ദേശിച്ച വചാകി
ണ്വാദികളും ആനൂപമത്സ്യമാംസങ്ങളും
ദശമൂലവും ചേർത്ത് ഒന്നിച്ചോ വെവ്വേ
റെയോ ദോഷസ്ഥിതിക്കനുസരിച്ച
സ്നേഹങ്ങളും കൂട്ടി സുര , ശുക്തം ,
വെള്ളം , പാല് മുതലായവ ചേർത്ത്
ക്വഥിച്ചെടുത്ത് കുടങ്ങളിലോ കിണ്ടി
കളിലോ കുഴലുകളിലോ നിറച്ച് വേദ
നയുള്ളിടത്ത് മെഴുക്കിട്ട് സ്നിഗ്ദ്ധത
വരുത്തി വസ്ത്രം കൊണ്ട് പൊതിഞ്ഞ്
 സുഖോഷ്ണമായി ധാര ചെയ്യണം.

Comments