वातशोणितचिकित्सा

वातशोणितचिकित्सा

दशमूलवरीरास्ना
द्रवन्ती मधुयष्टिकम् ।
छिन्नाबलाद्वयैरण्ड
वाजिगन्धापुनर्न्नवा : ॥
विपाच्य तोये तत् क्वाथे
विदारीक्षुवरीरसम् ।
कूश्माण्डधात्रीस्वरसं
क्षीरमाज्यञ्च निक्षिपेत् ॥
द्राक्षाचन्दनयष्ट्याह्व
वाजिगन्धासुरद्रुमम् ।
विदारीशर्क्करावीरा
समङ्गाक्षोळकोल्पलम् ॥
पुनर्न्नवागरुतुका
पत्मबीजानि पिप्पलीम् ।
सिद्धमेतत् घृतं हन्या -
द्दारुणं वातशोणितम् ॥
ദശമൂലം പത്ത്, ശതാവരിക്കിഴങ്ങ്, അരത്ത, എലിച്ചെവി, എരട്ടിമധുരം, ചിറ്റമൃത്, കുറുന്തോട്ടിവേര് വെൺകുറുന്തോട്ടിവേര്, ആവണക്കിൻവേര്, അമുക്കുരം, തവിഴാമവേര് ഇവ കഷായം വെക്കുക. അതിൽ പാൽമുതക്കിൻകിഴങ്ങ്, കരിമ്പ്, ശതാവരിക്കിഴങ്ങ്, കുമ്പളങ്ങ, പച്ചനെല്ലിക്ക ഇവയുടെ നീർ , പാൽ, നൈ ഇവ ചേർക്കുക.
കല്ക്കത്തിന്ന് -
മുന്തിരിങ്ങ, ചന്ദനം, എരട്ടിമധുരം, അമുക്കുരം, ദേവതാരം, പാൽമുതക്ക് , പഞ്ചസാര, കോവക്കിഴങ്ങ്,പറച്ചുണ്ടവേർ മലയുകവേർ , ചെങ്ങഴിനീർക്കിഴങ്ങ്, തവിഴാമവേർ , അകിൽ, കൂവനൂറ്, താമരയരി, തിപ്പലി, ഈ ഘൃതം വാ തശോണിതത്തിൽ അത്യുത്തമം .
☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
നറുനീണ്ടിക്കിഴങ്ങ്
നറുനീണ്ടിക്കിഴങ്ങിന്നു
കച്ചിട്ടുമധുരംരസം
കഫപിത്തങ്ങളെത്തീർക്കും
കൃമികുഷ്ഠവിനാശനം
രക്താതിസാരമെന്നുള്ള
രോഗത്തിനും വിനാശനം
संग्राहिणी च शिशिरा
शारिबा कफपित्तजित् ।
तृष्णारूचि प्रशमनी
रक्तपित्तापहा स्मृतम् ॥ 

Comments