അതിസ്ഥൌല്യാദിയിൽ ചികിത്സ



" तत्र मेदोनिलश्लेष्मनाशनं सर्वमिष्यते।
कुलत्थजूर्णश्यामाकयवमुद्गमधूदकम्॥२१
मस्तुदण्डाहतारिष्टचिन्ताशोधनजागरम्।"
( अ हृ सू द्विविधोपक्रमणीयम् )

तत्र कुलत्थजूर्णाश्यामाकयवमुद्गमधूदकम्
मस्तुदण्डाहतारिष्टचिन्ताशोधनजागरम्
मेदोनिलश्लेष्मनाशनं सर्वं ईष्यते ।

" തത്ര മേദോനിലശ്ലേഷ്മ
 നാശനം സർവമിഷ്യതേ
 കുലത്ഥജൂർണ്ണശ്യാമാക
 യവമുദ്ഗമധൂദകം
 മസ്തു*ദണ്ഡാഹതാരിഷ്ട
 ചിന്താശോധനജാഗരം."

അതിസ്ഥൌല്യാദിയിൽ മേദസ്സിനേ
യും കഫവാതങ്ങളേയും ക്ഷയിപ്പി
ക്കുന്നതെല്ലാം ഹിതമാകുന്നു. 
മുതിര , കമ്പം എന്ന് പേരായ ഒരു 
തൃണധാന്യം , ചാമ , യവം , ചെറു
പയർ , തേൻ ചേർത്ത വെള്ളം , 
തൈർവെള്ളം , മോര് , അരിഷ്ടം,
ചിന്ത , ശോധനം , ഉറക്കമൊഴിക്ക
ൽ ഇവയും ഹിതകരമാണ്.

*ദണ്ഡാഹതം = മോര് .
( കടകോല് കൊണ്ട് കടഞ്ഞെടുക്കുന്നത്.)



" दोषगत्याऽतिरिच्यन्ते ग्राहिभेद्यादिभेदतः।
उपक्रमा न ते द्वित्वाद्भिन्ना अपि गदा इव॥"३७
( अ हृ सू द्विविधोपक्रमणीयम् )

दोषगत्या उपक्रमा ग्राहिभेद्यादिभेदतः भिन्ना:
अपि गदा: इव द्वित्वात् न तु अतिरिच्यन्ते ।

" ദോഷഗത്യാതിരിച്യന്തേ
ഗ്രാഹിഭേദ്യാദിഭേദതഃ 
ഉപക്രമാ ന തേ ദ്വിത്വാദ്
ഭിന്നാ അപി ഗദാ ഇവ."

ദോഷങ്ങളുടെ ഗതിഭേദം നിമിത്തം
ചികിത്സകൾ ഗ്രാഹി , ഭേദി മുതലാ
യ ഭേദങ്ങൾ കൊണ്ട് ഭിന്നങ്ങളാ
ണെങ്കിലും രോഗങ്ങളും ദോഷകോ
പത്തിന്റെ ഗതി വിശേഷത്താൽ ബൃം
ഹണ സാദ്ധ്യങ്ങളായിട്ടോ ലംഘന സാ
ദ്ധ്യങ്ങളോ ആയി ഭവിക്കുമെന്നല്ലാതെ
വേറെ ഒരു വിധമായി തീരുന്നില്ല.

सूत्रस्थाने द्विविधोपक्रमणीयाध्याय:समाप्तः॥


Comments