Random Post

പുനർന്നവാദി കഷായം

പുനർന്നവാദി കഷായം

പുനർന്നവ നിംബ പടോ ല ശുണ്ഠീ
തിങ്ക് താമൃതാ ദാർ വ്യഭ യാ കഷായ: 
സർവാംഗ ശോ ഫോദര കാ സ ശൂല -
ശ്വാസാന്വിതം പാണ്ഡു ഗദം നിഹന്തി.

അർത്ഥം: തമിഴാമ വേര് ,വേപ്പിൻത്തൊലി ,പടവലം ,ചുക്ക് ,പുത്തരിച്ചുണ്ട വേര് ,ചിറ്റമൃത് ,മരമഞ്ഞൾ ത്തൊലി ,കടുക്കാത്തോട്  ഇവ സമം കഷായം വെച്ച് സേവിച്ചാൽ ദേഹത്തിലാസകലമുള്ള നീര് ,മഹോദരം ,ചുമ ,ശൂല ,ശ്വാസം  ,പാണ്ഡു രോഗം ഇവ ശമിക്കും 

ശോഫത്തിൻ്റെ സമ്പ്രാപ്തി  

" പിത്ത രക്തക ഫാൻ വായു:
ദുഷ്ടോ ദുഷ്ടാൻ ബഹി : സി രാ: 

ശോഫത്തിൽ ദോഷ ദുഷ്ടി പിത്ത കഫ ദുഷ്ടി ആണ് .
ധാതു: രക്തവും 
വായു അനുബന്ധ ദോഷം 

അങ്ങനെ നോക്കുമ്പോൾ തിക്ത കഷായ രസ പ്രധാനമായ പുനർന്ന വാദി യോഗം പിത്ത കഫശമനമായി പ്രവർത്തിക്കുന്നു എന്ന് കാണാം .! 
തിക്ത കഷായ ദ്രവ്യങ്ങൾ രക്ത വിശോധനം കൂടിയാണ് 

Post a Comment

0 Comments