ശാഖാശ്രിതമായ വാതരോഗം ,അർശസ്സ് , ഗ്രഹണി , ഹിദ്ധ്മ ,ഇവയെ ശമിപ്പിക്കും



" तेजोवत्यभया कुष्ठं पिप्पली कटुरोहिणी॥५२
पूतीकं पौष्करं मूलं पलाशश्चित्रकः शठी।
पटुद्वयं तामलकी जीवन्ती बिल्वपेशिका॥५३
वचा पत्रं च तालीसं कर्षांशैस्तैर्विपाचयेत्।
हिङ्गुपादैर्घृतप्रस्थं पीतमाशु निहन्ति तत्॥५४
शाखानिलार्शोग्रहणीहिध्माहृत्पार्श्ववेदनाः।"
( अ हृ श्वासहिध्माचिकित्सितम् )

" തേജോവത്യഭയാ കുഷ്ഠം 
പിപ്പലീ കടുരോഹിണീ
പൂതീകം പൗഷ്കരം മൂലം
പലാശശ്ചിത്രകഃ ശഠീ
പടുദ്വയം താമലകീ 
ജീവന്തീ വില്വപേശികാ
വചാ പത്രഞ്ച താലീസം കർഷാംശൈസ്തൈർവിപാചയേത്
ഹിംഗുപാദൈർഘൃതപ്രസ്ഥം 
പീതമാശു നിഹന്തി തത്
ശാഖാനിലാർശോഗ്രഹണീ
ഹിദ്ധ്മാഹൃത്പാർശ്വവേദനാഃ "

ചെറുപ്പുന്നയരി , കടുക്ക , തിപ്പലി ,
കൊട്ടം , കടുകുരോഹിണി , ഞെട്ടാ
വിൽതൊലി , പുഷ്ക്കരമൂലം , പ്ലാശി
ൻതൊലി , കൊടുവേലിക്കിഴങ്ങ് , ക
ച്ചോലക്കിഴങ്ങ് , കീഴാർനെല്ലി , അട
പതിയൻകിഴങ്ങ് ,ഇളയകൂവളക്കായ,
വയമ്പ് , പച്ചില , താലീസപത്രം ഇവ
മൂന്ന് കഴഞ്ച് വീതം അരച്ചു കലക്കി
ഒരിടങ്ങഴി നെയ്യും കൂട്ടി കാച്ചി മൂന്ന്
കഴഞ്ച് വീതം ഇന്തുപ്പും തുവർച്ചില
ഉപ്പും , മുക്കാൽ കഴഞ്ച് കായവും 
പാത്രപാകം ചേർത്തരിച്ച് സേവിച്ചാ
ൽ ശാഖാശ്രിതമായ വാതരോഗം ,
അർശസ്സ് , ഗ്രഹണി , ഹിദ്ധ്മ ,ഹൃത്
പാർശ്വവേദന ഇവയെ ശമിപ്പിക്കും.


Comments