സ്വദന ചികിത്സ ആയുർവേദത്തിൽ

സ്വദന ചികിത്സ ആയുർവേദത്തിൽ

स्नुह्यर्कचिञ्चातुळसीबलाना
पत्रन्तथाडुंडुकविल्वपत्रम् I
प्रसारिणीशिग्रुकरञ्जभार्ङ्गी निर्गुण्डितक्कारिपुनर्नवानाम् ॥
एरण्डकोरण्डकपप्फणानां
पत्रं कुबेराक्षिभवञ्च पत्रम् ।
गोमूत्रधान्याम्लसमन्वितेन 
तोयेषुकुंभेषु पचेत सम्यक् ॥संस्वेदयेद्वातरुजार्त्तमङ्गं
तदूष्मणा स्वेदविधिञ्च कुर्यात्
आक्षेपके पक्षवधे
विश्वभ्यां गृध्रसी गदे ॥

കള്ളി, എരുക്ക്, പുളി, തുളസി, കുറുന്തോട്ടി, പലകപ്പയ്യാന, കൂ വളം, തലനീളി, മുരിങ്ങ, ഉങ്ങ് ചെറുതേക്ക് , കരുനെച്ചി ,
തക്കാരിവഴുതിന, തവിഴാമ ,
 ആവണക്ക്, കരിങ്കുറിഞ്ഞി ,
 പാവിട്ട , കഴഞ്ചി ഇവയുടെ ഇലകൾ ഗോമൂത്രവും കാടിയും 
ചേർന്നതായ വെളളത്തിൽ
(കുടത്തിലാക്കി ) കഷായം വെ ച്ച്‌ അതിന്റെ ആവി കൊണ്ട്
വാതോപദ്രവമുള്ള അവയവ ത്തെ വിയർപ്പിക്കുക.
 സ്വേദം ചെയ്താലുള്ള വിധി
 കൾ അനുഷ്ഠിക്കയും വേണം ആക്ഷേപം, പക്ഷാഘാതം, വി ശ്വഭി , ഗൃധ്രസി എന്നിവയിൽ    
 ഉത്തമം.

Comments