Random Post

സുഖനിദ്ര

സുഖനിദ്ര
--------------

നിൻ ശരീരമചേഷ്ടമാകയും
നിന്നിലെ മനസ്സ് സ്വച്ഛശാന്തമാകയും
ചെയ്യും നിമിഷങ്ങളാണ് സുഖനിദ്ര
ബലവും പുഷ്ടിയും ആയുസ്സും തേജസ്സും
ഓജസ്സുമെല്ലാം നിനക്ക് സമ്മാനിക്കും
സുഖനിദ്ര നിനക്കനിവാര്യമല്ലോ
പകലുറക്കം ഒഴിവാക്കിടേണം
എന്നാൽ ശിശുക്കളും രോഗിയും 
വൃദ്ധരും പകൽ കണിശമായുറങ്ങിടണം
രാത്രി കാലങ്ങളിൽ ഉറങ്ങാതിരുന്നാൽ
അത്ര നേരം പകലുറങ്ങീടണം
പകലുറക്കം നിനക്കമിതമായാൽ
കാലക്രമത്തിൽ നീ രോഗിയാണ്
രാത്രിയിൽ അമിതമാം ആഹാര
സേവയും നിൻ മദ്യപാനവും
ഉത്കണ്ഠയും നിൻ മനഃക്ലേശവും
അമിതാദ്ധ്വാനചിത്തവിക്ഷോഭവും
കോപവും നിന്നുടെ നിദ്രനശിച്ചിടും 
സുഖനിദ്ര ഇല്ലാതെ നിദ്രാവിഹീനരായ്
വിഷമിച്ചിടുന്ന അനേകരുണ്ട്
ചുറ്റുമെന്നൊർത്തിടേണം
ദുസ്വപ്നങ്ങളൊന്നും കാണാതിരിക്കാൻ
ഈശ്വര പ്രാർത്ഥന മുടങ്ങാതെ ചൊല്ലി
ഈശ്വരനോട് നീ അടുത്തീടണം 
സ്വസ്ഥനും ആരോഗ്യവാനുമായീടുവാൻ
സുഖനിദ്ര നല്ലൊരു  ഭേഷജമല്ലോ
അതിനാൽ അറിഞ്ഞൊന്നുറങ്ങാം
എല്ലാം മറന്നൊന്നുറങ്ങും

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments