യഥാർത്ഥ മനുഷ്യൻ
--------------------------------
കണ്ണ് തുറന്നു കാണു മനുഷ്യ
ഇനിയും ഈശ്വരനെ കണ്ടില്ല
എന്ന് നീ പറയരുത് ഇതാണ്
ദൈവത്തിന്റെ മനുഷ്യരൂപം
നമുക്കൊന്നും നഷ്ടമില്ല
എല്ലാം ലാഭമല്ലന്ന് പറഞ്ഞു
മെല്ലെ മുകളിലോട്ട് നോക്കി
പടച്ചവനെ സ്തുതിക്കുന്ന
നൗഷാദിക്കയ അർഹമായ
പ്രതിഫലം പടച്ചവൻ നൽകി
അല്ലാഹു കച്ചവടത്തിൽ
ബർകതു കൊടുക്കട്ടെ
ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോൾ
പ്രളയത്തിൻ കണ്ണീർ കയത്തിലും
നമ്മളെങ്ങനെ തോൽക്കാനാണ്
കൂട്ടി വെക്കാൻ ഒന്നുമില്ലാത്തവനെ
ഇല്ലായ്മയുടെ വിലയറിയൂ
ഇതല്ലേ യഥാർത്ഥ പെരുന്നാൾ
ആമീൻ യാ റബ്ബൽ ആലമീൻ
ഇതൊരു മനുഷ്യനല്ല ജിന്നാണ്
ഈശ്വരൻ സാക്ഷിയായി
സക്കാത്ത് കൊടുത്തത്
എല്ലാവരും കാണാൻ വേണ്ടിയല്ല
ആരും ഒന്നും അറിയാതെ
കൊടുക്കാനാണ് ആഗ്രഹിച്ചത്
വലത് കൈ കൊണ്ട് കൊടുക്കുന്നത്
ഇടത് കൈ പോലും അറിയരുത്
എന്നാണ് പക്ഷെ എല്ലാരും
അറിഞ്ഞ് പോയി എന്നാ
നന്മമരം നിഷ്കളങ്കമായി പറഞ്ഞു
മരിച്ചു പോകുമ്പോൾ
ഒന്നും കൊണ്ട് പോകില്ലല്ലോ
എന്നാ മറുപടിയുണ്ടല്ലോ
എവിടയൊക്കെയോ ആയിരം
പ്രഹര ശേഷിയോടെ പതിക്കുന്നുണ്ട്
ഇന്ന് ഇക്കയുടെ ജീവിതത്തിലെ
മറക്കാനാവാത്ത പെരുന്നാളാകുമെന്നറിയാം അതിനാൽ ആവർത്തനം കൊണ്ട് അർത്ഥം നഷ്ടപ്പെട്ട നന്ദിയെന്ന രണ്ടക്ഷരം പകരമാവില്ലന്നുമറിയാം
പ്രാർത്ഥന പകരം തരുന്നു
കാലം നിങ്ങൾക്ക് വേണ്ടി
നന്മകൾ കാത്തു വെക്കട്ടെ
നന്മകൾ ഇനിയും ഒരുപാട് ചെയ്യാൻ
പടച്ചവൻ ഈ മനുഷ്യന്
ആരോഗ്യവും അഫിത്തുള്ള
ദീർഘായുസ്സും നൽകുമാറാകട്ടെ
നല്ല മനസ്സുള്ളോരെ പടച്ചവൻ
ഇനിയും ഒരുപാട് ഉയർത്തട്ടെ
അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍
നന്ദി, ഈദ് മുബാറക്ക്
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW