ഒരു ഭ്രാന്തിയുടെ ചിന്തകൾ
----------------------------------------
അവളുടെ പേര് ആലിസ് കുറേ നാളുകളായി അവളുടെ ജീവിതത്തിൽ എന്നും പ്രശ്നങ്ങളാണ് നല്ലൊരു കുടുംബിനി ആകാൻ അവൾ ശ്രമിക്കുന്നുണ്ട് പക്ഷേ അവൾക്കതിന് കഴിയുന്നില്ല. അവൾക്ക് 🙍 എല്ലാറ്റിനോടും വെറുപ്പാണ്, അകാരണമായ ആ വെറുപ്പ് കാരണം ആരെയും അവൾക്കു സ്നേഹിക്കാൻ കഴിയുന്നില്ല സ്വന്തം മകനോട് പോലും അവൾക്ക് വെറുപ്പാണ് അതിനു കാരണം എന്തെന്ന് അവൾക്ക് തന്നെ അറിഞ്ഞു കൂടാ പലപ്പോഴും അവൾ ആത്മഹത്യയെകുറിച്ച് ചിന്തിച്ചിട്ടുണ്ട്.
ഈ ലോകം മുഴുവൻ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന ചന്ത ഒരു വ്യാളിയെ പോലെ ഓരോ നിമിഷവും അവളെ വിഴുങ്ങി കൊണ്ടിരിക്കുന്നു ആ ചിന്ത അവൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു. എങ്ങനെ സുഖമായി ഈ ലോകത്തോട് വിട പറയാം എന്ന് ഇൻറർനെറ്റിൽ പലവട്ടം അവൾ തിരഞ്ഞിട്ടുണ്ട്. "നമുക്ക് ഈ ലോകത്തോട് വിട പറയാം ഞാൻ നിന്നെ ഇവിടെനിന്ന് കൊണ്ടു പോകട്ടെ" എന്ന് അവളുടെ മനസ്സ് തന്നെ അവളോട് മന്ത്രിക്കുന്നു മരണത്തിന്റെ ഗന്ധമുള്ള ആ ശബ്ദം കേൾക്കുന്നത് തന്നെ അവൾക്ക് ഭയമാണ്.
അവളുടെ ഏകാന്തത നിമിഷങ്ങളിൽ മരണത്തെ കുറിച്ചുള്ള ചിന്ത അവളെ ഒരു ക്യാൻസർ പോലെ കാർന്നു തിന്നുന്നു. അതുകൊണ്ട് അവർക്ക് ഏകാന്തത ഭയമാണ് ഏകാന്തമായി ഇരിക്കുമ്പോൾ അവൾ ഒരുപാട് കരയും അവൾ കരയുമ്പോൾ അവളുടെ കൂടെ അവളുടെ മൂന്നു വയസ്സുള്ള മകനും കരയും 😢 എന്തുകൊണ്ട് അവൾ കരയുന്നതെന്ന് അവൾക്ക് തന്നെ അറിഞ്ഞുകൂടാ, ആ കണ്ണുനീർ അവൾക്കൊരു ആശ്വാസമാണ്. ഒറ്റയ്ക്കിരിക്കുമ്പോൾ എങ്ങനെ ഈ ജീവിതം അവസാനിപ്പിക്കാം എന്നതിനെക്കുറിച്ച് അവൾ ആഴത്തിൽ ചിന്തിക്കും.
പക്ഷേ അവർക്ക് ആത്മഹത്യ ചെയ്യുവാൻ ഭയമാണ് അപ്പോൾ അവൾക്ക് തന്റെ മകന്റെ ഓമനത്തമുള്ള മുഖം ഓർമ്മ വരും. അവൾക്ക് എല്ലാവരെയും എല്ലാറ്റിനെയും സംശയമാണ്, തനിക്ക് ചുറ്റുമുള്ളവരെല്ലാം തന്നെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന തോന്നൽ ഓരോ നിമിഷവും അവളെ അസ്വസ്ഥമാക്കുന്നു. തന്റെ ഭ്രാന്തമായ ചിന്തകളെ നിയന്ത്രിക്കാൻ കഴിയാത്ത ചില നിമിഷങ്ങളിൽ അവൾ ഒന്നുമറിയാത്ത സ്വന്തം മകനോടും, ഭർത്താവിനോടും പൊട്ടിത്തെറിക്കും. ചിലപ്പോളവൾ ബ്ലേഡ് കൊണ്ട് സ്വന്തം ശരീരത്തിൽ വരഞ്ഞു മുറിവേൽപ്പിക്കും ആ മുറിവിന്റെ വേദന അവൾക്ക് ഒരു ആശ്വാസമാണ്.
ആരോടെങ്കിലും തന്റെ ഭ്രാന്തമായ ചിന്തകളും പ്രവർത്തികളും ഉള്ളുതുറന്ന് സംസാരിക്കുവാൻ അവൾക്ക് ഭയമാണ്. താൻ മാത്രം എന്താണ് ഇങ്ങനെ എന്നവൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് അതിന് ഒരു ഉത്തരവും അവൾ കണ്ടെത്തി "ഭ്രാന്ത്" പക്ഷേ ഇപ്പോൾ അവൾ ആ ഭ്രാന്തിനെ സ്നേഹിച്ചുതുടങ്ങി അതില്ലാതെ ജീവിക്കാൻ വയ്യ എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി. ഈ ഭ്രാന്തമായ ലോകത്ത് ഒരു ഭ്രാന്തിയായി ജീവിക്കാൻ ആഗ്രഹം ഇല്ലാത്തതിനാൽ അവൾ ഈ ലോകത്തോട് വിട പറയാൻ തീരുമാനിച്ചു. വേദനയോടു കൂടിയ മരണം അത് അവർക്ക് എന്നും ഒരു പേടിസ്വപ്നമാണ് അതുകൊണ്ട് അവൾ ഇൻറർനെറ്റിൽ സെർച്ച് ചെയ്ത് ഏറ്റവും വേദന കുറഞ്ഞ മരണ രീതിയായ "സ്ലീപ്പിംഗ് പിൽസ്" അന്നു രാത്രി കഴിക്കാൻ തീരുമാനിച്ചു.
അങ്ങനെ ഒന്ന് കണ്ണടച്ച് തുറക്കുമ്പോൾ വേദനകളും ദുഃഖങ്ങളും ഒന്നുമില്ലാത്ത വേറെ ഒരു ലോകത്ത് ഒരു സുഖകരമായ യാത്ര. ആ തീരുമാനം എടുത്ത് കഴിഞ്ഞപ്പോൾ അവളെ ഒരു സംശയം പിടിപെട്ടു ഞാൻ മരിച്ചാൽ എന്റെ കൊച്ചിനെ ആരും നോക്കും? എന്റെ ഭർത്താവ് വേറെ വിവാഹം കഴിക്കുമോ? എന്റെ ഭർത്താവ് വിവാഹം കഴിക്കുന്ന സ്ത്രീ എന്റെ കുഞ്ഞിനെ നോക്കുമോ? അവർ സന്തോഷത്തോടുകൂടി ജീവിക്കുമോ? ഈ സംശയങ്ങളെല്ലാം അവളുടെ തലയ്ക്കകത്ത് ഒരു കരിവണ്ടു പോലെ മൂളിക്കൊണ്ടിരുന്നു. ഉത്തരമില്ലാത്ത ഈ സംശയങ്ങൾ കുമിഞ്ഞു കൂടിയപ്പോൾ അവൾക്ക് മരിക്കാൻ പിന്നെയും ഒരു ഭയം. ആ ഭ്രാന്തമായ സംശയങ്ങൾ തലയിൽ പേറി മരിക്കാൻ ഒരു ശുഭമുഹൂർത്തവും കാത്ത് അവളിപ്പോഴും 'സ്ലീപ്പിംഗ് പിൽസ്' തന്റെ ഹാൻഡ്ബാഗിൽ കൊണ്ടുനടക്കുന്നു എന്നെങ്കിലും വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയാകാൻ......
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW