Random Post

പറയാതെ വയ്യ

പറയാതെ വയ്യ
----------------------

പ്രകൃതിക്കൊരു പച്ചയായ
നിയമമുണ്ടതിനെ വേണേൽ
പ്രകൃതിനിയമമെന്നു പറഞ്ഞിടാം
നീയാ നിയമം തെറ്റിച്ചുവെന്നാൽ
പ്രകൃതി നിന്നോട് കോപിച്ച്
നിൻ അനുവാദം ഇല്ലാതെ
ആ നിയമം നിന്നെ പഠിപ്പിക്കാൻ
നിൻ വീട്ടിലോട്ടു വന്നിടും
അത് കണ്ട് ഭയന്നിട്ടും
പ്രകൃതിയെ ശപിച്ചിട്ടും
കാര്യമില്ല പ്രിയ സുഹൃത്തേ
പ്രകൃതിയുടെ കോടതിയിൽ
നീയും നിൻ പൂർവികരും
ചെയ്ത ചൂഷണങ്ങൾക്ക്
നീ ശിക്ഷ അനുഭവിച്ചീടുന്നു
പ്രകൃതിയുടെ ക്ഷമയുടെ നെല്ലിപ്പലക
തകർന്നപ്പോൾ പ്രകൃതി പ്രതികരിച്ചത്
മനുഷ്യനിൽ മനുഷ്യത്വം വളർത്താനും
നീ പ്രകൃതിയോട് കരുണ കാണിക്കാനും
പ്രകൃതിയെ സ്നേഹിക്കാനും മാത്രമാണ്
നീയാ പ്രകൃതിയെ സ്നേഹിച്ചുവെന്നാൽ
പ്രകൃതി നിന്നെയും സ്നേഹിച്ചിടും
ഒരു കാര്യം നീ മറക്കാതിരിക്കുക
നീയും നിൻ പൂർവികരും
കരുണ ലവലേശമില്ലാതെ
നിന്നെ സ്നേഹിച്ചൊരു പ്രകൃതിയെ
നിർദയം ചൂഷണം ചെയ്തു ദ്രോഹിച്ചു
ആ പ്രകൃതിതൻ ധീര രോദനം
കേൾക്കാതെ കാണാതെ
ആർത്തുല്ലസിച്ചു അർമാദിച്ച്
ജീവിച്ചുവെന്നത് മറക്കാതിരിക്കുക
നീയും നിൻ പൂർവികരും
നിർദ്ദയം ചൂഷണം ചെയ്തിട്ടും
നിന്നെ മാറോട് ചേർത്ത് സ്നേഹിച്ച
നിൻ പ്രകൃതിയെ സ്നേഹിക്കൂ
ഇനിയെങ്കിലും നീ നിന്നെ
ആത്മാർത്ഥമായി സ്നേഹിക്കുന്ന
നിൻ പ്രകൃതിയെ സ്നേഹിക്കൂ

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments