Random Post

മതഭോജനം

മതഭോജനം
------------------
അയാൾക്ക് വിശന്നപ്പോൾ മൊബൈലിൽ കുത്തി ഭക്ഷണം ഓർഡർ ചെയ്തു. അത് കൊണ്ടുവന്ന ആൾ തന്റെ വർഗ്ഗത്തിൽ പെട്ടവനല്ല എന്നറിഞ്ഞപ്പോൾ ആ മതഭ്രാന്തൻ വീണ്ടും മൊബൈലിൽ കുത്തി ഓർഡർ ക്യാൻസൽ ചെയ്തു. എന്നിട്ടയാൾ തന്റെ മൊബൈലിലൂടെ എന്റെ വിശപ്പിനും, ഭക്ഷണത്തിനും മതം ഉണ്ടെന്ന് ഈ ലോകത്തോട് ഭ്രാന്തമായി ഉറക്കെ വിളിച്ച് പറഞ്ഞു കാരണം അയാൾ ദിവസം കഴിച്ചിരുന്നത് ജാതിയും, മതവും, വർഗീയതയും കൂട്ടിക്കുഴച്ച നല്ല മദമുള്ള ഭക്ഷണമായിരുന്നു. തന്റെ തലക്ക് ഉന്മാദം പകരുന്ന 'മതഭോജനം' കിട്ടുന്ന ഇടം നോക്കി ആ  'മതഭോജി' ഇപ്പോഴും മൊബൈലിൽ ഭ്രാന്തമായി തിരയുകയാണ്........🧐

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

Post a Comment

0 Comments