Random Post

സഹനത്തീച്ചൂള

സഹനത്തീച്ചൂള
-----------------------

ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടുമ്പോഴും സഹനം അനിവാര്യമെന്ന്
നിൻ ജീവിതംതന്നെ നിന്നെ പഠിപ്പിക്കും
ആത്മധൈര്യവും വിശ്വാസവും
കൈവിടാതെന്നും നിൻ സഹനത്തിൽ
സർവ്വേശ്വരനോട് ചേര്‍ന്നുനില്‍ക്കാം

സുഖത്തിന്റെയും ദുഃഖത്തിന്റെയും
തീവ്രവ്യത്യായനമല്ലോ ഈ ജീവിതം
ഭാവാത്മകവും സഹനാത്മകവുമാം
നിൻ ജീവിത യാഥാര്‍ഥ്യങ്ങൾ
സന്തോഷത്തോടെന്നും സ്വീകരിക്കാം
ആദ്ധ്യാത്മീയമാം സഹനത്തിലൂടെ

സർവ്വേശ്വരനോട് ഐക്യപ്പെടാം
ആന്തരികമാം സമാധാനവും
ആത്മീയമാം സന്തോഷവും
സഹനം ഇല്ലാതെ അസാധ്യമല്ലോ
ജീവതത്തിലുടനീളം സഹനം പ്രതീക്ഷിക്കാം
ക്ഷമയോടെ അത്സ്വീകരിക്കാം

എന്നാല്‍ സഹനങ്ങൾ ഏറ്റെടുത്തീടുവാൻ
സന്നദ്ധതയുള്ളവർ വിരളമെന്നോർക്കുക
പുണ്യത്തിലേക്കും വിശുദ്ധിയിലേക്കും
സഹനത്തിലൂടെ നടന്നടുക്കാം
സഹനത്തിന്റെ മുള്‍മുടിചൂടി   
നിൻ ആത്മാവിനെ ധന്യമാക്കാം

സഹിക്കാന്‍ കഴിയാതെ പോകുന്ന ജീവിതം
പാഴ്ജീവിതം എന്നചൊല്ലുണ്ടതോർക്കുക
സഹനത്തീച്ചൂളയില്‍ വെന്തുരുകിയത്രെ
മോക്ഷത്തിൻ വാതിൽ തുറന്ന് കിട്ടൂ
അതിനാലീ ജീവിതസഹനങ്ങളൊക്കയും
നിൻ നെഞ്ചോട് ചേർത്ത് പുണരാം

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

Post a Comment

0 Comments