विल्वपत्रादि तैलम्
स्वरसं विल्वपत्रस्य
भवेदाढकसम्मितम् ।
पलं च कुष्ठादर्द्धंस्यात्
यष्टीमधुसुरद्रुमात् ॥
तिलतैलं द्विकुडुबं
तथा केरोत्भवादपि ।
जंबीरनीरात्कुडबं
केरक्षीरं समं भवेत् ॥
एतत्सिद्धं तदभ्यङ्गात्
कपालव्याधि नाशनम् ॥
( अनुभूतम् )
കൂവളത്തില ഇടിച്ചു പിഴിഞ്ഞരിച്ച നീര് 4 പ്രസ്ഥം, ശീമക്കൊട്ടം ഒരു പലം, ഇരട്ടിമധുരം അരപ്പലം, ദേവതാരം അരപ്പലം ഇവ അരച്ചു കലക്കി 2 കുഡബം വീതം എണ്ണയും വെളിച്ചെണ്ണയും ഒരു പ്രസ്ഥം നാളികേരപ്പാലും, നാഴി ചെറുനാരങ്ങ നീരും ചേർത്ത് കാച്ചി അരക്കിലമർന്നപാകത്തിലരിക്കുക. 2 കഴഞ്ച് പൊങ്കാരം പൊരിച്ച് പൊടിച്ച് അരിക്കുന്ന പാത്രത്തിൽ പാത്ര പാകമായി ഇടണം .
കുപ്പമഞ്ഞൾ/ഹരിത മഞ്ജരി
കുപ്പമഞ്ഞൾ തുലോം തീക്ഷ്ണം
പിത്തരക്തപ്രദൂഷണം
കാസശ്വാസങ്ങളാനാഹ -
മർശസ്സും ഗുന്മമെന്നോരോ
ദണ്ഡങ്ങളെ ശമിപ്പിപ്പാ
നേറ്റവും നന്നിതുത്തമം
कासश्वासहरी तीक्ष्णा
पित्तरक्तप्रदूषणी ।
आनाहगुल्म शूलार्शो
हन्त्री हरितमञ्जरी ॥
☆☆☆☆☆☆☆☆☆☆☆☆☆
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW