അന്താരാഷ്ട്ര പുരുഷ ദിനം

ഞാനിന്നേവരെ പുരുഷന്മാരെ പ്രകീർത്തിച്ച് എഴുതിയ ഒരു ലേഖനവും കണ്ടിട്ടില്ല അതുകൊണ്ട് പുരുഷ കേസരികളുടെ മഹത്വം വാനോളമുയർത്തി കൊണ്ട് ഒരു ചെറുലേഖനം ഈ അന്താരാഷ്ട്ര പുരുഷ ദിനത്തിൽ എഴുതാം എന്ന് വിചാരിച്ചു. ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടെ ദൈവത്തിൻറെ ഏറ്റവും മനോഹരവും, മഹത്വപൂർണ്ണമായ സൃഷ്ടി സ്ത്രീകളല്ല പുരുഷന്മാരാണ് എന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് ഈ പുരുഷദിനം ഉദാഹരണം ഒരാൺ സിംഹം, പൂവൻകോഴി, ആണ്മയിൽ മുതലായവ ഇതിൽ ചെറിയ ഉദാഹരണങ്ങൾ മാത്രം. എന്നാൽ പുരുഷന്റെ ഈ മഹത്വം അവർ മനസ്സിലാക്കാൻ സ്ത്രീകൾ ഒരിക്കലും സമ്മതിക്കില്ല എന്നു മനസ്സിലാക്കിയ ഏതോ അന്താരാഷ്ട്ര സമൂഹം അവർക്ക് അത് ബോധ്യപ്പെടുത്തി കൊടുക്കാൻ വേണ്ടി സൃഷ്ടിച്ചതാണ് ഈ അന്താരാഷ്ട്ര പുരുഷ ദിനം....... അപ്പോൾ എന്റെ പ്രിയപ്പെട്ട പുരുഷകേസരികളെ, പുരുഷ രത്നങ്ങളെ നിങ്ങൾക്ക് ഞാൻ ഈ പുരുഷ ദിനാശംസകൾ നേരുന്നു.......😁

Comments