बिल्वधान्यादि कषायं കാട്ടപ്പ


बिल्वधान्यादि कषायं
( स यो श्वासकासं)
बिल्वं धान्यं बला शुण्ठी
लाजं मुद्गं च जीरकं ।
दारु जीवन्ति संयुक्तं
शर्क्करामाज्यमिश्रितम् ॥
पार्श्वग्रहं घोरकासं
हिक्कां श्वासञ्च नाशयेत् ॥
☆☆☆☆☆☆☆☆☆☆
ഗുണപാഠം
കാട്ടപ്പ
കാട്ടപ്പയരിശസ്സിന്നും
നന്നു ദുർദേവതാഹരം
अत्रिका मधुरा शीता
त्रिदोषशमनी लघु: ।
हद्या रुचिप्रदा वृष्या
सुगन्धा> सृष्टमूत्रविट् ॥
अत्रिका = അപ്പ

കുടൽചുരുക്കി

ഇന്ത്യയില്‍ ഉടനീളം, മഴകുറഞ്ഞ സ്ഥലങ്ങളില്‍ കാണപ്പെടുന്നഒരു ഔഷധ സസ്യമാണ് 

Buttonweed, False buttonweed • Gujarati: ખરસટ શંખલો kharsat shankhlo, મદનઘંટી madanghanti, માધુરી જડી madhuri jadi • Hindi: गुठारी guthari • Kannada: ಮದನಗಂಟಿ madanaganti, ತರತಾವಳ್ tartavalu • Malayalam: തറുതാവൽ tharthaval, കുടൽചുരുക്കി kudalchurukki • Marathi: मदनघंटी madanghanti • Nepali: गनेली झार ganeli jhar • Tamil: நத்தைச்சூரி nattai-c-curi • Telugu: మదన madana • Tulu: ತರತಾವಳ್ tartavaluSource: Names of Plants in India
Botanical name: Spermacoce articularis Family: Rubiaceae (Coffee family)
Synonyms: Spermacoce scabra, Borreria articularis, Spermacoce flexuosa

60 ഗ്രാം കുടല്‍ചുരുക്കിവേര് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി വീതം, ശുദ്ധി ചെയ്ത ഗുല്‍ഗുലു മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴത്തിനു ശേഷവും സേവിച്ചാല്‍ പ്രസവിച്ചു കിടക്കുന്ന സ്ത്രീകളുടെ കുടല്‍ ചുരുങ്ങി വരികയും വയര്‍ കുറയുകയും ചെയ്യും.

-കുടല്‍ചുരുക്കി വേര് സമൂലം പച്ചമഞ്ഞള്‍ കൂട്ടി അരച്ച് പുരട്ടിയാല്‍ ഉളുക്ക് മൂലം ഉണ്ടാകുന്ന വേദനയും നീരും കുറയും.

അസ്ഥി ഒടിഞ്ഞ ശരീര ഭാഗത്ത് ഉഴിയാനും ഇത് ഏറെ ശ്രേഷ്ഠമായ മരുന്നാണ്. 
കാട്ടപ്പ സമൂലം 15 ഗ്രാം കുടല്‍ ചുരുക്കി സമൂലം പതിനഞ്ച് ഗ്രാം ചെന്നിനായകം പത്ത് ഗ്രാം ഇവ മൂന്നും അരച്ച് കലക്കി അര ലിറ്റര്‍ എള്ളെണ്ണയും ചേര്‍ത്ത് മെഴുക് പാകത്തില്‍ കാച്ചി അരിച്ച് തേച്ചാല്‍ കാല്‍ മുട്ട് വീക്കം മുട്ടിന് നീര് ഇവയെല്ലാം 90 ദിവസത്തില്‍ മാറിക്കിട്ടും. 

കുടലുരുക്കി എന്നചെടി സമൂലം അരിഞ്ഞെടുത്തതും നാടൻ അരിയും ചേർത്ത് കല്ലമ്മിയിൽ അരച്ചെടുത്തത് കൊണ്ട്അടചുട്ടുകൊടുക്കുമായിരുന്നത്രെ ഗ്രഹണിരോഗത്തിന് .
ഗ്രഹണിരോഗം പിടിപെട്ട കുട്ടികൾക്ക് ഇതൊരു നല്ല പഥ്യാഹാരവുമായിരുന്നു .
നാട്ടിൽ വേണ്ടത്ര മൃഗാശുപത്രികളും വെറ്റിനറിഡോക്ടർമാരുടെ സേവനവും ലഭ്യമല്ലാതിരുന്ന കാലങ്ങളിൽ ആട് പ്രസവിച്ചാൽ ആടിൻറെ വയർ ചുരുങ്ങാൻ തറുതാവൽ എന്ന ഈ ചെടി പറിച്ചുകൊണ്ടുവന്നു ആടിന് തിന്നാൻ നൽകിയിരുന്നു .

കുടൽചുരുക്കി എന്ന ഈ ഔഷധ ചെടിയുടെ ഉപയോഗം കൊണ്ട് വയർ ചുരുങ്ങുമെന്നാണ് ആയുർവ്വേദ വിദഗ്ദ്ധർ പറയുന്നത് .
ഉപയോഗം ഇങ്ങിനെ -
കുടലുരുക്കി എന്ന ചെടിയുടെ വേരൊഴിച്ച് തണ്ട് ഇല പൂവ് തുടങ്ങിയവ 20 ഗ്രാം കഴുകി വൃത്തിയാക്കി 50 ഗ്രാം നടൻ നെല്ലുകുത്തരിയും കൂടെചേർത്ത് കഞ്ഞിയുണ്ടാക്കികഴിക്കുക .
ചുരുങ്ങിയത് 3 മാസകാലയള\വിലെങ്കിലും സ്ഥിരമായി ഈ കഞ്ഞി കഴിച്ചാൽ വയർ ചാടുന്നതിന് ശമനമുണ്ടാകുമത്രേ .

മാത്രമല്ല ഇതിൻറെ വേരും പച്ചമഞ്ഞളും ചേർത്തരച്ചത് പുരട്ടിയാൽ ഉളുക്കിന് ശമനമുണ്ടാകും .
സ്ത്രീകളിലെ അമിതരക്തപ്രവാഹം നിയന്ത്രിക്കാനും ഈ ചെടിക്കാവുമെന്നാണ് ഫലശ്രുതി .
മുറിവെണ്ണ നിർമ്മാണത്തിനും ഈ ചെടി ഉപയോഗിക്കുന്നുണ്ട്.

Scientific_classification

Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
Order: Gentianales
Family: Rubiaceae
Subfamily: Rubioideae
Tribe: Spermacoceae
Genus: Spermacoce
Species: S. articularis

Binomial name : Spermacoce articularis
L.f.
Synonyms : Borreria articularis (L.f.) F.N.Williams
Spermacoce flexuosa Lour.
Spermacoce longicaulis R.Br. ex G.Don
Spermacoce ramosissima R.Br. ex Wall. [Invalid]
Spermacoce scabra Willd.

Comments