മുത്തങ്ങ - Nut grass


സംസ്കൃതത്തില്‍-മുസ്തകഃ, വാരിദം, മുസ്തഃ, ജലധരഃ, അംബുധരഃ, ഘനഃ, പയോധരഃ, കുരുവിന്ദ, 
ഹിന്ദിയില്‍ മോഥാ, നാഗരമോഥ, 
ബംഗാളിയില്‍: മുതാ 
തമിഴ്: മുഥകച, കോര.
മലയാളം ഃ മുത്തങ്ങ

പുല്ല് വർഗ്ഗത്തിലെ ഒരു ഔഷധസസ്യം ആണ്‌ മുത്തങ്ങ. ഇംഗ്ലീഷിൽ Nut grass, Coco grass. എന്നും അറിയപ്പെടുന്നു. 

ശാസ്ത്രീയനാമം ; സൈപ്പെറസ് റോട്ടുന്‍ഡസ് (Cyperus Rotundus Lin.) എന്നാണ് (പെരുംകോര
Cyperus tuberosus (Roth) എന്നത് ചെറുകോര

മുത്തങ്ങ അരയടിയോളം മാത്രം ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. നനവും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന സസ്യമാണിത്. പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. 

ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്.

കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുകയും പതിവുണ്ട്.

15-20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താല്‍ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും.

മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും.

മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ചുകഴിച്ചാല്‍ വയറുകടിയും വയറിളക്കവും മാറും.

മുസ്താരിഷ്ടത്തില്‍ മുത്തങ്ങയാണ് പ്രധാന ചേരുവ
പനി എന്ന അസുഖത്തിന്‌ മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു. 
 മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ അതിസാരം, ഗുൽമം, ഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും. 
മുത്തങ്ങ അരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും. കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌. 


Comments